Connect with us

Wayanad

പൈതൃകോത്സവം മന്ത്രി ആര്യാടന്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

പനമരം: ഡിസംബര്‍ 21 മുതല്‍ 29 വരെ പനമരത്ത് നടക്കുന്ന പൈതൃകോത്സവം സംസ്ഥാന ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പട്ടിക വര്‍ഗ- യുവജന ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷയായിരിക്കും. ചലച്ചിത്ര താരം ഭാമ മുഖ്യാതിഥി ആയിരിക്കും.
പരമ്പരാഗത ആദിവാസി കലാരൂപങ്ങളും നാടന്‍ കലാ രൂപങ്ങളും മറ്റ് കലാ പരിപാടികളും വിവിധ ദിവസങ്ങളിലായി വേദിയില്‍ അവതരിപ്പിക്കും. 20 ന് മാനന്തവാടി പഴശ്ശി കുടീരത്തില്‍ നിന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കൊളുത്തുന്ന ദീപശിഖ ഘോഷയാത്രയായി കരിമ്പുമ്മല്‍ സ്റ്റേഡിയത്തില്‍ എത്തിക്കും.
21 ന് വര്‍ണ ശബളമായ ഘോഷയാത്ര സംഘടിപ്പിക്കും. നൂറോളം പ്രദര്‍ശന വിപണന സ്റ്റാളുകളാണ് പരിപാടിയുടെ ഭാഗമായി സജ്ജമാക്കുന്നത്.
പട്ടികജാതി- വര്‍ഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയില്‍ തുറക്കും. ഓരോ ദിവസവും വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാറുകളും സംഘടിപ്പിക്കും.
പൈതൃകോത്സവത്തിന്റെ പ്രചാരണാര്‍ഥം 18,19 തീയ്യതികളില്‍ എല്ലാ പഞ്ചായത്തുകളിലും വിളംബര ജാഥകള്‍ സംഘടിപ്പിക്കും. 29 ന് നടക്കുന്ന സമാപന സമ്മേളനം പട്ടിക ജാതി – ടൂറിസം വകുപ്പ് മന്തി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി അബ്ദുള്‍ അഷ്രഫ്, പി,കെ.അനില്‍കുമാര്‍, വത്സാ ചാക്കോ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സംഘാടക സമിതി അംഗങ്ങള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest