വികലാംഗ ക്ഷേമ ബില്‍ താമസം കൂടാതെ നിയമമാക്കണം: സെമിനാര്‍

Posted on: December 8, 2013 7:22 am | Last updated: December 8, 2013 at 7:22 am

കൊച്ചി: ഭിന്ന ശേഷിയുള്ളവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നയങ്ങള്‍ പരിഷ്‌ക്കരിപ്പെടേണ്ടതുണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്.
വിഭിന്ന ശേഷിയുള്ളവരുടെ ദേശീയ കൂട്ടായ്മയായ നാഷനല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ഡിസേബിള്‍ഡിന്റെ (എന്‍ പി ആര്‍ ഡി) തുല്യ നീതിയും അവകാശവും എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രഥമ സമ്മേളനത്തിന്റെ രണ്ടാംദിനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
രാജ്യത്ത് ബഹുഭൂരിപക്ഷം ഭിന്ന ശേഷിയുള്ളവര്‍ക്കും തുടര്‍ പഠനത്തിനുള്ള സാഹചര്യം പരിമിതമാണ്. സ്ഥാപനങ്ങള്‍ വിരളമാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണം. രാജ്യത്തെ അംഗവൈകല്യം ബാധിച്ചവര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കമെന്ന് സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. പത്ത് വര്‍ഷമായിട്ടും പാര്‍ലിമെന്റിന്റെ പരിഗണനയില്‍ ഇരിക്കുന്ന വികലാംഗ ക്ഷേമ ബില്ലായ റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ബില്‍ കാലതാമസം കൂടാതെ നിയമമാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
വികലാംഗരുടെ ശിക്ഷാ വിധികളും മറ്റുമടങ്ങുന്ന ബില്ലിന്റെ പ്രഖ്യാപനം വൈകുന്നതു മൂലം സമൂഹത്തില്‍ നിന്ന് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇത്തരക്കാര്‍ നേരിടുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ നയപ്രഖ്യാപനത്തില്‍ വിഭിന്ന ശേഷിയുള്ളവര്‍ക്ക് എന്തു നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. വികലാംഗരുടെ ശിക്ഷാ വിധികളും മറ്റുമടങ്ങുന്ന ബില്ലിന്റെ പ്രഖ്യാപനം വൈകുന്നതു മൂലം സമൂഹത്തില്‍ നിന്നും ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇത്തരക്കാര്‍ നേരിടുന്നുണ്ട്.