‘കൊയിലാണ്ടി മേല്‍പ്പാലത്തില്‍ സമീപവാസികള്‍ക്ക് ടോള്‍ ഇളവ് വേണം’

Posted on: December 8, 2013 7:00 am | Last updated: December 8, 2013 at 7:03 am

കൊയിലാണ്ടി: കൊയിലാണ്ടി മേല്‍പ്പാലത്തില്‍ നിശ്ചിത ദൂരപരിധിയിലുളള വാഹന യാത്രക്കാര്‍ക്ക് ടോള്‍ പിരിവില്‍ ഇളവ് അനുവദിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ടോള്‍ പിരിവിന്റെ പേരില്‍ ബൂത്തിലെ തൊഴിലാളികളും വാഹന യാത്രക്കാരും തമ്മില്‍ നിത്യേന വാക്തര്‍ക്കങ്ങളും മറ്റുമുണ്ടാകുന്നുവെന്നും നഗരസഭാ കൗണ്‍സിലര്‍മാരോട് പോലും തൊഴിലാളികള്‍ പ്രകോപനപരമായി പെരുമാറുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നേരത്തെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ആര്‍ ബി ഡി സി, ആര്‍ ടി ഒ അധികൃതര്‍ എന്നിവര്‍ എടുത്ത തീരുമാന പ്രകാരം സമീപവാസികളെ ടോള്‍പിരിവില്‍ നിന്നൊഴിവാക്കി പ്രത്യേക പാസ് നല്‍കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് പി രത്‌നവല്ലി, രജീഷ് വെങ്ങളത്ത് കണ്ടി, മനോജ് പയറ്റുവളപ്പില്‍, കേളോത്ത് വത്സരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.