പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല: പിണറായി

Posted on: December 7, 2013 7:47 pm | Last updated: December 8, 2013 at 7:03 am

pinarayiതിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിച്ച് പിണറായി വിജയന്‍ രംഗത്ത്. പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു.

ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം വേണം. പ്രതികളുടെ പഴയ നമ്പറില്‍ കണക്ഷന്‍ എടുക്കുകയാണ് ചെയ്തത്. ഫോണുകള്‍ എങ്ങനെ ജയിലിലെത്തിയെന്ന് അന്വേഷിക്കണം. ആഭ്യന്തര മന്ത്രിക്ക് ഇതിലുള്ള പങ്കും അന്വേഷണ വിധേയമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.