തിരുവനന്തപുരം: പശ്ചിമഘട്ടസംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച് അവ്യക്തതകള്‍ ഉണ്ട് എന്നതിലാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്ന് ഉത്തരവ് പിന്‍വലിച്ചത് അറിയിച്ചുകൊണ്ട് മന്ത്രി കെ സി ജോസഫ് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള നിലപാട് കേന്ദ്രമന്ത്രി ജയന്തി നടരാജനെയും പ്രധാനമന്ത്രിയെയും അറിയിച്ചതായും കെ സി ജോസഫ് പറഞ്ഞു.