Connect with us

Ongoing News

ഇന്ത്യ ദയനീയമായി തോറ്റു

Published

|

Last Updated

AB

എബി ഡി വില്ലിയേഴ്‌സിന്റെ ബാറ്റിംഗ്‌

ജോഹന്നാസ്ബര്‍ഗ്: സ്വന്തം നാട്ടിലെ ചത്ത പിച്ചുകളില്‍ ജേതാക്കളായ വീമ്പുമായി ദക്ഷിണാഫ്രിക്കയിലേക്ക് പറന്ന ഇന്ത്യക്ക് തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ മുട്ടുവിറച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ 143 റണ്‍സിന് ഇന്ത്യ തോറ്റു. ആദ്യം ബാറ്റ് ചെയത് ദക്ഷിണാഫ്രിക്ക 358 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഡെയ്ല്‍ സ്റ്റെയ്‌നും റ്യാന്‍ മക്‌ലാറനും മോര്‍ക്കലും എറിഞ്ഞ പന്തിന് പ്രതിരോധമില്ലാതെ ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഏകദിനത്തിലെ ഇരട്ടസെഞ്ച്വറിക്കാരന്‍ രോഹിത് ശര്‍മക്ക് സ്‌റ്റെയിനിന്റെ പല ബോളുകളും ബാറ്റില്‍ തൊടീക്കാന്‍ പോലും കഴിഞ്ഞില്ല. 65 രണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. രോഹിത് ശര്‍മ (18), കോഹ്‌ലി(31), യുവരാജ്(0), റെയ്‌ന(14), ജഡേജ(29) എന്നിവര്‍ പെട്ടെന്ന് പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയതായിരുന്നു ദക്ഷിണാഫ്രിക്ക. ഓപ്പണര്‍ ഡി കോക്കിന്റെ സെഞ്ച്വറിയും(135) ഡി വില്ലിയേഴ്‌സിന്റെയും (77), ജെ പി ഡുമിനിയുടെയും (59 നോട്ടൗട്ട്) അര്‍ധസെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി 3 വിക്കറ്റെടുത്തുവെങ്കിലും 10 ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്തു. മോഹിത് ശര്‍മയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത്. 10 ഓവറില്‍ 82 രണ്‍സ്. മറ്റുള്ളവരും പിശുക്കുകാട്ടിയില്ല റണ്‍സ് വിട്ടുകൊടുക്കാന്‍.

Latest