തെലുങ്കാന സംസ്ഥാന രൂപീകരണം: കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted on: December 5, 2013 8:55 pm | Last updated: December 6, 2013 at 9:08 pm

Sushilkumar_Shindeന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 10 ജില്ലകളുള്ള സംസ്ഥാനത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ബില്‍ മന്ത്രിസഭ രാഷ്ട്രപതിക്ക് അയക്കും. രാഷ്ട്രപതി ബില്‍ പരിശോധിച്ച ശേഷം ആന്ധ്ര നിയമസഭക്ക് അയക്കും. ബില്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.