തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികളെ ന്യയീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയ ജയില്‍ ഡി ജി പിയോട് ആഭ്യന്തര മന്ത്രി വിശദീകരണം തേടി. വിധിയെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തയെന്ന് സംശയമുണ്ടെന്ന് ഡി ജി പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പി മോഹനന്‍ ഭാര്യ കെ കെ ലതിക എം എല്‍ എയുമായി നടത്തിയ കൂടിക്കാഴ്ച്ച ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ കുറിച്ചാണ് ആഭ്യന്തര മന്ത്രി വിശദീകരണമാവശ്യപ്പെട്ടിരിക്കുന്നത്.