ഖത്തര്‍ ദേശീയ ദിനത്തിനൊരുങ്ങി

Posted on: December 5, 2013 5:23 pm | Last updated: December 5, 2013 at 5:53 pm

images8JQ91W9Xദോഹ: ഡിസംബര്‍ 18 അടുത്തു വരവേ ഖത്തര്‍, ദേശീയ ദിനത്തിനായി അണിഞ്ഞൊരുങ്ങി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ സന്തോഷം പകരുന്ന ദിവസങ്ങളിലൊന്നാണ് ദേശീയ ദിനമായ ഡിസംബര്‍ 18. പാതയോരങ്ങളിലും പാര്‍പ്പിടങ്ങളിലും രാജ്യത്തിന്റെ ദ്വിവര്‍ണ്ണ പതാ ക ഉയര്‍ന്നു കഴിഞ്ഞു. വര്‍ണ്ണശബളമായ കൊടിതോരണങ്ങളും അലങ്കാര ദീപങ്ങളും വഴിവക്കുകളില്‍ ഇടം നേടിയിട്ടുണ്ട്. രാഷ്ട്രത്തിന്റെ അസൂയാവ ഹമായ വളര്‍ച്ചയിലും ഉയര്‍ച്ചയിലും വിവിധം ദേശീയ അന്തര്‍ദേശീയ വെല്ലുവിളികളെ നേരിടുന്നതില്‍ രാജ്യം മികവു പുലര്‍ത്തിയതും ഉള്‍പ്പെ ടെയുള്ള മഹിതസ്മരണ കൂടിയാണ് ഖത്തര്‍ ദേശീയ ദിനത്തില്‍ നട ക്കുന്നത്. കോര്‍ണീഷില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വദേശികളും വിദേശികളും നേതൃത്വം നല്‍കുന്ന വ്യത്യസ്ത അസോസിയേഷനുകളും ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.