നിയമസഭാസമിതിയുടെ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി

Posted on: December 5, 2013 1:25 pm | Last updated: December 5, 2013 at 1:25 pm

niyamasabha_3_3ന്യൂഡല്‍ഹി: തദ്ദേശഭരണത്തില്‍ സൂറത്തിലെ ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ച് പഠിക്കാനുള്ള നിയമസഭാ സമിതിയുടെ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി. മന്ത്രി കെ സി ജോസഫായിരുന്നു സംഘത്തലവന്‍.

ഈ മാസം 12ന് സൂറത്തിലെത്തി നഗരത്തിലെ കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിനെക്കുറിച്ച് ഗുജറാത്ത് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനായിരുന്നു സംഘം തീരുമാനിച്ചിരുന്നത്. മന്ത്രിമാരായ എം കെ മുനീര്‍, മഞ്ഞളാംകുഴി എലി, സി പി എമ്മിന്റഎ വി ശിവന്‍കുട്ടി, പി ശ്രീരാമകൃഷ്ണന്‍, കെ വി വിജയദാസ്, സി പി ഐയുടെ ഇ കെ വിജയന്‍, കോണ്‍ഗ്രസിലെ അച്യുതന്‍, മുസ് ലിം ലീഗിന്റെ സി മമ്മൂട്ടി, പി ടി എ റഹീം എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.