ടി പി പ്രതികളുടെ സിം കണക്ഷനുകള്‍ മറ്റുള്ളവരുടെ പേരില്‍

Posted on: December 5, 2013 10:45 am | Last updated: December 5, 2013 at 5:19 pm

suni

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ടി പി വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ച മൊബൈലിലെ സിം കാര്‍ഡുകള്‍ എടുത്തത് മറ്റുള്ളവരുടെ പേരിലാണെന്ന് കണ്ടെത്തി. ആയഞ്ചേരി അഹമ്മദ്, മാഹി സ്വദേശി അജേഷ്, തലശ്ശേരി സ്വദേശി പ്രത്യഷ്, ന്യൂമാഹിയിലെ ഫൈസല്‍ എന്നിവരുടെ പേരിലാണ് കണക്ഷനുകള്‍ എടുത്തത്. മൊത്തം 11 സിം കാര്‍ഡുകളാണ് പ്രതികള്‍ ഉപയോഗിച്ചത്. 9847562679 എന്ന നമ്പറില്‍ നിന്നാണ് കിര്‍മാനി മനോജിന്റെ കോള്‍ പോയത്. 9562945872 എന്ന നമ്പറില്‍ നിന്നാണ് മുഹമ്മദ് ഷാഫി വിളിച്ചത്.

പ്രതികള്‍ നിരന്തരം വിളിച്ചവരെ പോലീസ് ചോദ്യം ചെയ്തു. പ്രതികള്‍ തന്നെയാണ് തങ്ങളെ വിളിച്ചത് എന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ പശ്ചാത്തലം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഫോണ്‍ വിളിച്ചോ എന്ന കാര്യവും പരിശോധിക്കും. കോഴിക്കോട് ജയിലിന് സമീപമുള്ള ടവര്‍ വഴിയാണ് വിളികള്‍ പോയത്.