ആര്‍ എസ് സി ദമ്മാം സോണ്‍ സാഹിത്യോല്‍സവ് അദാമ സെക്ടര്‍ ജേതാക്കള്‍

Posted on: December 4, 2013 6:46 pm | Last updated: December 4, 2013 at 6:46 pm

 RP@dmm sahithyolsavuദമ്മാം: രിസാല സ്റ്റഡിസര്‍ക്കിള്‍ ദമ്മാം സോണ്‍ സാഹിത്യോല്‍സവിന് പ്രൗഢമായ സമാപനം. രണ്ടുദിവസങ്ങളിലായി നടന്ന സാഹിത്യോല്‍സവില്‍ അദാമ സെക്ടര്‍ ജേതാക്കളായി. നാലുസെക്ടറുകളില്‍ നിന്നായി ഇരുന്നൂറ്റിയമ്പതോളം പ്രതിഭകള്‍ നാല്പത്തിമൂന്ന് ഇനങ്ങളില്‍ മാറ്റുരച്ചു.

എം എസ് ഒ (ഇന്ത്യ) ജനറല്‍ സെക്രട്ടറി ആര്‍ പി. ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം വില്പനക്ക് വെച്ച പുതിയ ലോകത്ത് വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ പോലും വാണിജ്യവല്ക്കരിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹം പകുത്തു ജീവിക്കാന്‍ പഠിപ്പിക്കേണ്ടിടത്തു പുസ്തകപ്പുഴുക്കളായി ജയിപ്പിക്കാനാണ് രക്ഷിതാക്കള്‍ തുനിയുന്നത്. മണ്ണിനെയും പ്രകൃതിയെയുംഅടുത്തറിയാനുള്ള ഗൃഹ പാഠങ്ങളാണ്കുരുന്നുകള്‍ക്ക് നല്‌കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാനും ഐ സി എഫ് നാഷണല്‍ വൈസ് പ്രസിഡന്റുമായ അബ്ദുല്‍ റഹ്മാന്‍ സഖാഫി കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു.

ഐ സി എഫ് മിഡില്‍ ഈസ്റ്റ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സയ്യിദ് അബ്ദുല്‍റഹ്മാന്‍ ആറ്റക്കോയ തങ്ങളെ സാഹിത്യോല്‍സവില്‍ ആദരിച്ചു. സോണ്‍ ചെയര്‍മാന്‍ ഹസന്‍ സഖാഫിചിയ്യൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സംഗമത്തില്‍ ആര്‍ എസ് സി നാഷണല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ബാരി നദ്‌വി സന്ദേശപ്രസംഗം നടത്തി. അദാമ, മദീനത്തുല്‍ ഉമ്മാല്‍, ടൊയോട്ട എന്നീസെക്ടറുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് സമ്മാനവുംസര്‍ട്ടിഫിക്കറ്റുംവിതരണംചെയ്തു.വിവിധ സെഷനുകളിലായി അബ്ദുല്‍ലത്വീഫ് അഹ്‌സനി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, നൗഫല്‍ ചിറയില്‍, സിറാജ്‌വേങ്ങര, ശബീര്‍മാറഞ്ചേരി, യൂസുഫ് സഅദി അയ്യങ്കേരി, സലീം പാലച്ചിറ, ഉമര്‍ സഅദി, സലീം ഓലപ്പീടിക, യൂസുഫ് അഫ്‌സലി, അബ്ദുല്ല വിളയില്‍, മുസ്തഫ മാസ്റ്റര്‍ മുക്കൂട്, ശരീഫ് സഖാഫി, മുഹമ്മദ് കുഞ്ഞി അമാനി, അഹ്മദ് തോട്ടട, ബഷീര്‍ പേരാമ്പ്ര, ശംസുദ്ദീന്‍ സഅദി, ഡോ ആഷിക്ക്, തുടങ്ങിയവര്‍ സംബന്ധിച്ചു.