കര്‍ണാടകയില്‍ പണിമുടക്കിയാല്‍ ജാമ്യമില്ലാകുറ്റം; ബില്ല് പാസ്സായി

Posted on: December 4, 2013 6:00 pm | Last updated: December 4, 2013 at 6:00 pm

karnataka assamblyബംഗളൂരു: സര്‍ക്കാറിന്റെ അവശ്യസര്‍വീസുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പണിമുടക്കുന്നത് തടഞ്ഞുകൊണ്ടുള്ള കര്‍ണാടക എസ്സന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ബില്‍ -2013 കര്‍ണാടക നിയമസഭാ പാസ്സാക്കി. ജലം, വൈദ്യുതി, ആരോഗ്യം, ഗതാഗതം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കിയാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ അനുമതി നല്‍കുന്നതാണ് ബില്ല്.

നിര്‍മാണം, ഉത്പാദനം, സംഭരണം, വിതരണം, സംപ്രേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബില്ല് ബാധകമാണ്. നിയമം ലംഘിച്ച് പണിമുടക്കുന്ന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്യാനാകും. ഒരു വര്‍ഷം വരെ തടവോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി നല്‍കുന്നതിനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.