Connect with us

Alappuzha

അനാശാസ്യം: അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിടിയില്‍

Published

|

Last Updated

ആലപ്പുഴ: ഹോം സ്റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ സംഭവത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ പോലീസ് പിടിയില്‍. കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര ഫാത്തിമാ മന്‍സിലില്‍ ഫാത്തിമ (38), തെക്കനാര്യാട് താഴ്ചയില്‍ വീട്ടില്‍ മോളി (39), ചേര്‍ത്തല പനക്കല്‍ വീട്ടില്‍ സന്ധ്യ (34), എടത്വ തലവടി അബ്രയില്‍ചിറ രഞ്ജിനി (46), കൊല്ലം കിളനെല്ലൂര്‍ തടത്തില്‍ വീട്ടില്‍ അശ്വതി (25), കുമരകം പഞ്ചായത്ത് ചിറക്കല്‍ വീട്ടില്‍ അനില്‍ (37), കുമരകം പതിനെട്ടില്‍ച്ചിറ ശ്രീജിത്ത് (25), ചേര്‍ത്തല കുറുപ്പന്‍കുളങ്ങര വടക്കേവെളി കോളനിയില്‍ സനീഷ് (25), കുറുപ്പന്‍കുളങ്ങര കപ്പോഴത്ത്‌വെളി കോളനി പ്രവീണ്‍ (25) എന്നിവരാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഫയര്‍ഫോഴ്‌സ് ഓഫീസീന് സമീപമുള്ള കല്യാണി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജില്ലാ പോലീസ് മേധാവി ഉമ മീണയുടെ നിര്‍ദേശ പ്രകാരം ആലപ്പുഴ സൗത്ത് സി ഐ ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് റെയ്ഡ് നടത്തിയത്. പോലീസ് വരുന്നത് കണ്ട് ഹോംസ്‌റ്റേ മാനേജര്‍ ഓടി രക്ഷപ്പെട്ടു. എസ് ഐമാരായ പ്രസാദ്, യശോധരന്‍, പ്രസേനകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, രതീഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റോസ് നിര്‍മല എന്നിവരും സംഘത്തിലുണ്ടായിരുന്നു.