കാസര്‍കോട്: മിനിലോറിയില്‍ കടത്തുകയായിരുന്ന ലക്ഷം രൂപയുടെ മരം പിടികൂടി. മിനിലോറിക്ക് അകന്പടിപോവുകയായിരുന്ന കാറില്‍ സഞ്ചരിച്ച രണ്ടുപേരെ ഫോറസ്റ്റ്‌സംഘം അറസ്റ്റ് ചെയ്തു. മിനിലോറി െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി കയര്‍പദവിലാണ് സംഭവം. കാസര്‍കോട് റെയ്ഞ്ച് ഓഫീസര്‍ എം രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരക്കടത്ത് പിടികൂടിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന മുളിയാര്‍ ആലൂര്‍ ഹൗസിലെ എ മൊയ്തീന്‍കുഞ്ഞി(36), ബോവിക്കാനത്തെ പി എം നൗഷാദ്(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മിനിലോറി, കാര്‍ എന്നിവയും മരങ്ങളും കസ്റ്റഡിയിലെടുത്തു.
മരുത്, ഉരുപ്പ്, ഇരുള്‍ മരങ്ങളാണ് മിനിലോറിയിലുണ്ടായിരുന്നത്. കര്‍ണാടകയില്‍നിന്ന് കടത്തിയ മരങ്ങളാണ് പിടികൂടിയതെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.