പ്രക്ഷോഭം ശക്തം; സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഉപരോധിച്ചു

Posted on: December 3, 2013 12:23 am | Last updated: December 3, 2013 at 12:23 am

dpz-02dcab-05ക്വീവ്: ഉക്രൈനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോകര്‍ തലസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉപരോധിച്ചു. സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായിരുന്നു ഉപരോധം. പ്രക്ഷോഭകര്‍ ഇന്‍ഡിപെന്‍ഡന്‍സ് ചത്വരത്തില്‍ ബാരിക്കേഡ് തീര്‍ക്കുകയും സിറ്റി ഹാളിലേക്ക് ഇരച്ചുകയറുകയും ചെയ്തു. യുറോപ്യന്‍ യൂനിയനുമായി സഹകരിക്കുന്ന കരാറില്‍ ഒപ്പിടുന്നതില്‍നിന്നും പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് പിന്‍മാറിയതിനെത്തുടര്‍ന്ന് നവംബറിലാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്.
യാനുകോവിച് സര്‍ക്കാര്‍ രാജിവെക്കുകയും രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുകയും വേണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പുതിയ ആവശ്യം . വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ വോലോഡയ്മയ്ര്‍ റയ്ബാക് പാര്‍ലിമെന്റില്‍ അറിയിച്ചെങ്കിലും പ്രതിപക്ഷ നേതാക്കള്‍ ഇത് നിരസിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യത്തുള്ളവരെ മുഴുവന്‍ ഒന്നിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിറ്റാലി ക്ലിറ്റ്‌സ്ച്‌കോ പറഞ്ഞു.
ആധികാരം ദുരുപയോഗം ചെയ്ത കേസിന് ജയിലിലടച്ച മുന്‍ പ്രധാനമന്ത്രി യുലിയ തിമോഷെന്‍കോയെ മോചിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. റഷ്യയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കരാറില്‍ ഒപ്പ് വെക്കാത്തതെന്നാണ് പ്രതിപക്ഷ ആരോപണം.
ഉക്രൈനില്‍ ഭരണവിരുദ്ധ