പി എ ഉസ്താദ് അനുസ്മരണവും സഅദി സംഗമവും ഇന്ന്

Posted on: December 3, 2013 12:05 am | Last updated: December 2, 2013 at 11:06 pm

കാസര്‍കോട്: ജാമിഅ സഅദിയ്യ അറബിയ്യ പ്രിന്‍സിപ്പലും കാഞ്ഞങ്ങാട് സംയുക്ത ഖാസിയുമായിരുന്ന പി എ അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണവും ജില്ലാ സഅദി സംഗമവും ഇന്ന് ജില്ലാ സുന്നി സെന്ററില്‍ നടക്കും.
രാവിലെ ഒമ്പതിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ ഹുസൈന്‍ സഅദി കെ സി റോഡ്, പി മുഹമ്മദ് സ്വാലിഹ് സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, അബ്ദുല്‍ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, മൊയ്തു സഅദി ചേരൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുറഹ്മാന്‍ സഅദി കൊറ്റുമ്പ, മുനീര്‍ സഅദി നെല്ലിക്കുന്ന്, അശ്‌റഫ് സഅദി ആരിക്കാടി സംബന്ധിക്കും.