തിരുവനന്തപുരം: കര്‍ഷകരുടെ കാര്യം വരുമ്പോള്‍ പാര്‍ട്ടിക്ക് ഭരണം വലിയ കാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധമായ കാര്യങ്ങള്‍ക്ക് പാര്‍ട്ടി കൂട്ട് നില്‍ക്കില്ല. റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധമായ നിലപാടുകള്‍ തിരുത്തണമെന്നും കര്‍ഷകരുടെ ആശങ്കകള്‍ സര്‍ക്കാര്‍ എത്രയുംപെട്ടെന്ന് പരിഹരിക്കണമെന്നും മാണി പറഞ്ഞു.