എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി മെഡിക്കല്‍ പഠന ക്യാമ്പ് നടത്തി

Posted on: December 2, 2013 1:56 pm | Last updated: December 2, 2013 at 1:56 pm

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹിക സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ പഠന ക്യാമ്പ് നടത്തി.
കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ ദുരിതബാധിതരുടെ ചികിത്സ സംബന്ധിച്ചുള്ള പഠനത്തിന് വേണ്ടി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ചുമതലപ്പെടുത്തിയതനുസരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പഞ്ചായത്തിലെ ഗുരുതരമായ ശാരീരിക- മാനസിക വൈകല്യമുള്ളവരെ പ്രത്യേകം തിരഞ്ഞെടുത്ത് നടത്തിയ ക്യാമ്പില്‍ 60 പേര്‍ പങ്കെടുത്തു.
ഗുരുതര വൈകല്യം നേരിടുന്നവരെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രികളിലേക്കയക്കാന്‍ തീരുമാനമായി.
ഡോ. അബ്ദുല്‍ റശീദിന്റെ നേതൃത്വത്തില്‍ ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, സൈക്യാട്രി വിഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.