Connect with us

Palakkad

സ്‌കൂള്‍ മാമാങ്കത്തിനു ഇന്നു തിരശ്ശീല ഉയരും

Published

|

Last Updated

കൂറ്റനാട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി റവന്യൂ ജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്നു ഇന്നു തിരശ്ശീല ഉയരും. ഇന്ന് വൈകീട്ട് അഞ്ചിനു നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. തൃത്താല എം എല്‍ എ വിടി ബല്‍റാം എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയായിരിക്കും. എം പി.മാരായ എം ബി രാജേഷ്, പി കെ ബിജു. എം എല്‍ എ മാരായ എകെ ബാലന്‍, സിപി മുഹമ്മദ്, കെ അച്ചുതന്‍, എം ചന്ദ്രന്‍, കെഎസ് സലീഖ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടിഎന്‍ കണ്ടമുത്തന്‍, ജില്ല കലക്ടര്‍ കെ രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എഎം അബ്ദുല്ലക്കുട്ടി, കെപി സ്വര്‍ണകുമാരി, ജില്ല പഞ്ചായത്തംഗം സ്വാബിറ, ഹബീബ് കോട്ടയില്‍, പിവി മുഹമ്മദാലി, കെവി മുസ്തഫ, കെ നൂറുദ്ദീന്‍, എഐ സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പതിനാലു സ്റ്റേജുകളിലും, പതിനെട്ടു റൂമുകളിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രധാന വേദിയായ നീലത്താമരയില്‍ എല്ലാ ദിവസവും 9.30 മുതല്‍ 10.30 വരെ വിവിധ വിഷയങ്ങളെ ആസ്പതമാക്കി സെമിനാറുകള്‍ നടക്കും. ഓരോ ദിവസവും സെമിനാറുകളില്‍ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇന്ന് വൈകീട്ട് മൂന്നു മണിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ബാന്റ് മേളം നടക്കും.

ഫോട്ടോ പ്രദര്‍ശനം
ശ്രദ്ധേയമായി

കൂറ്റനാട്: പ്രശസ്ത ഫോട്ടോഗ്രാഫറായ ജ്യോതി. തേക്കിന്‍ കാടിന്റെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. ജ്യോതി ലോകം ചുറ്റി തന്റെ ക്യാമറയില്‍ ഒപ്പിയെടുത്ത ഫോട്ടോകളാണ് പ്രദര്‍ശനത്തിനുവെച്ചിട്ടുള്ളത്. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ റവന്യുജില്ല കലോത്സവം നഗരിയിലാണ് പ്രദര്‍ശനം. കേരളത്തിന്റെ തനതായ ജീവിത ശൈലി മുതല്‍ നാഗലാന്റിലെ ഭക്ഷണ രീതി, ജീവിത രീതി, അവിടുത്തെ മുളകൊണ്ടുള്ള ഉപയോഗ വസ്തുക്കള്‍, സിക്കീമിലെ മനുഷ്യരിലെ അധ്വാന ശീലം എന്നിവക്കു പുറമെ ഗാന്ധിജിയുടെ കിടപ്പുമുറിയും പ്രധാന പ്രദര്‍ശനങ്ങളില്‍പ്പെടുന്നു. ഫോട്ടോ പ്രദര്‍ശനം കാണാന്‍ ഇന്നലെ മുതല്‍ നല്ല ജനത്തിരക്കാണ്.