Connect with us

Malappuram

പെരിന്തല്‍മണ്ണയെ മാതൃകാ നഗരമാക്കി മാറ്റും: മന്ത്രി അലി

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍ മണ്ണ നഗരം സംസ്ഥാനത്തെ മാതൃകാനഗരമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മണ്ഡലത്തിലെ വികസനപദ്ധതികള്‍ വിശദീകരിക്കുന്നതിനായി നടത്തുന്ന സ്‌നേഹസംഗമയാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ നഗരസഭകളോട് കിടപിടിക്കാവുന്ന സാഹചര്യങ്ങളാണ് പെരിന്തല്‍മണ്ണയിലുള്ളത്. ആസൂത്രണത്തിലെ പിഴവുകള്‍ വളര്‍ച്ചയുടെ വേഗം കുറച്ചു. ആ കുറവ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണ് വള്ളുവനാട് വികസന അതോറിറ്റി. രാഷ്ട്രീയമായ ഭിന്നതകള്‍ വികസനത്തെ സ്വാധീനിക്കരുതെന്നാണ് യു ഡി എഫിന്റെ നയം. എല്ലാ പദ്ധതികളും സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് കരുതരുത്.
നഗരസഭയിലെ പാതായ്ക്കര മനപ്പടി, പായ്ക്കര സ്‌കൂള്‍പടി, കുട്ടിപ്പാറ, കണക്കഞ്ചേരി, കളത്തിലക്കര, കൊല്ലക്കോട്മുക്ക്, കുന്നപ്പള്ളി വായനശാല, വളയംമൂച്ചി, വെട്ടി, നവോദയ, മണ്ണേങ്കടായ, ഒലിങ്കര, ഒലിങ്കര വില്ലേജ്, കോവിലകംപടി എന്നിവിടങ്ങളില്‍ സ്‌നേഹസംഗമയാത്രക്ക് സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ സി സേതുമാധവന്‍, എന്‍ സൂപ്പി, എ കെ നാസര്‍, വി ബാബുരാജ്, എം എം. സക്കീര്‍ഹുസൈന്‍, പച്ചീരി ഫാറൂക്ക്, കൊളക്കാടന്‍ അസീസ്, പച്ചീരി സുബൈര്‍, കുറ്റീരി മാനുപ്പ, ശീലത്ത് അമീന്‍, പി.ടി. റസാഖ്, ആലിക്കല്‍ ശിഹാബ്, സത്താര്‍ താമരത്ത്, അസീസ് പഞ്ചിളി, എന്‍ ഫാസില്‍, കെ പി ഷാഹിദ്, എ വി മുസ്തഫ, പച്ചീരി സുരയ്യ, എ.വി. നസീറ, എം.കെ. സുഹറ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടിപ്പാറ ഹരിത കള്‍ച്ചറല്‍ സെന്റര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. താഴേക്കോട് പഞ്ചായത്തില്‍ സ്‌നേഹ പര്യടന യാത്ര നാളെ പര്യടനം നടത്തുന്നതോടെ രണ്ടാഴ്ച നീണ്ട വികസന വിശദീകരണയാത്ര അവസാനിക്കും.

Latest