Connect with us

Gulf

ക്ലീന്‍ അപ് ദി വേള്‍ഡില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് ആര്‍ എസ് സി വളണ്ടിയര്‍മാര്‍

Published

|

Last Updated

ദുബൈ: ശുചിത്വ ബോധവര്‍ക്കരണത്തിന്റെ ഭാഗമായി ദുബൈ നഗരസഭ സംഘടിപ്പിച്ച 20ാമത് ക്ലീന്‍ അപ് ദി വേള്‍ഡില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പങ്കാളിത്തം ശ്രദ്ധേയമായി.
വ്യത്യസ്ത സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനങ്ങളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. ദി വില്ല-അല്‍ ഐന്‍ റോഡ് പരിസരത്ത് ആയിരകണക്കിന് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ വളണ്ടിയേഴ്‌സിനെ അണിനിരത്തി ആര്‍ എസ് സി ഇത്തവണയും നഗര സഭ അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ശുചിത്വബോധം ഉള്‍കൊള്ളാനും, പരിസര ശുചിത്വം വ്യക്തി ശുചിത്വം പോലെ പ്രധാനമാണെന്നും ചടങ്ങില്‍ സംബന്ധിച്ച പ്രമുഖര വ്യക്തികള്‍ ഓര്‍മപ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തിയ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി, ജി അബൂബക്കര്‍ മാസ്റ്റര്‍ ക്ലീന്‍ അപ് ദി വേള്‍ഡില്‍ ഐക്യദാര്‍ഢ്യം അറിയിച്ചു.
ഗള്‍ഫ് കൗണ്‍സില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ കണ്‍വീനര്‍ റസാഖ് മാറഞ്ചേരി ശുചിത്വ ബോധവല്‍കരണ സന്ദേശം നല്‍കി. ശുചിത്വ സന്ദേശം നെഞ്ചിലേറ്റി പ്രകൃതിയുടെ കാവലാളാവണമെന്നും ജീവിതം മുഴുക്കെ ഈ ശീലം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്‍ ഹക്കീം അല്‍ ഹസനി, പി ടി ഷമീര്‍ സംസാരിച്ചു.
ദുബൈ സോണ്‍ കെയര്‍ ആന്‍ഡ് ഷെയര്‍ കണ്‍വീനര്‍ ഇ കെ സലീം, ഷിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍, അശ്‌റഫ് മാട്ടൂല്‍ നേതൃത്വം നല്‍കി.

Latest