Connect with us

National

ഗോവ ചലചിത്രോത്സവം: ബിയാട്രിസ് വാറിന് സുവര്‍ണമയൂരം

Published

|

Last Updated

പനാജി: കിഴക്കന്‍ തിമൂറില്‍ നിന്നുള്ള ആദ്യ ചിത്രമായ ബിയാട്രിസ് വാറിന് സുവര്‍ണമയൂരം. കിഴക്കന്‍ തിമൂര്‍ സ്വതന്ത്രമാവുന്നതിന്റെ മുമ്പ് 24 വര്‍ഷത്തോളം ഇന്തോനേഷ്യന്‍ സൈന്യം നടത്തിയ ക്രൂരതകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആസ്‌ത്രേലിയയുടെ കൂടി സാമ്പത്തിക സഹായത്തോടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

അപുര്‍ പാഞ്ചലിയുടെ സംവിധായകന്‍ കൗശിക് ഗാംഗുലി മികച്ച സംവിധായകനായി. എ പ്ലേസ് ഇന്‍ ഹെവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇസ്രയേല്‍ നടന്‍ അലന്‍ മോണി അബോത്തല്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി. മഗ്ദലീന ബൊസാക്കയെ മികച്ച നടിയായി തിരഞ്ഞെടുത്തു. തുര്‍ക്കിഷ് ചിത്രം ദോ ഗില്‍ഡ്‌സ്റ്റ് ഈവിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.