മൂലമറ്റം പവര്‍ഹൗസ്: ഇന്ന് മുതല്‍ രണ്ട് ദിവസം ഉത്പാദനമില്ല

Posted on: November 30, 2013 4:08 pm | Last updated: December 1, 2013 at 6:00 am

electriതൊടുപുഴ: അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതോല്‍പാദനം ഇന്ന് രാത്രി മുതല്‍ രണ്ട് ദിവസത്തേക്ക് പൂര്‍ണമായും നിര്‍ത്തിവയ്ക്കും. പവര്‍ഹൗസിലെ ശീതീകരണ സംവിധാനത്തിന്റെ നവീകരണത്തിനായാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി 11 മണി മുതല്‍ തിങ്കളാഴ്ച വൈകിട്ട് 5 മണി വരെ പവര്‍ഹൗസിലെ എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ഇതോടെ നാളെയും മറ്റന്നാളും സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണങ്ങളേര്‍പ്പെടുത്തും. രാത്രിയും പകലും ലോഡ്‌ഷെഡ്ഡിംഗിനും സാധ്യതയുണ്ട്.

2009 നവംബറിന് ശേഷം ഇതാദ്യമായാണ് മൂലമറ്റം പവര്‍ഹൗസിലെ ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തുന്നത്. പവര്‍ഹൗസിലെ കേന്ദ്രീകൃത ശീതീകരണ സംവിധാനത്തിന്റെയും വെന്റിലേഷന്റെയും നവീകരണം മാസങ്ങളായി നടന്ന് വരികയാണ്. പുതിയ ശീതീകരണ സംവിധാനം പഴയതുമായി ബന്ധിപ്പിക്കുന്നതിന് മുന്നോടിയായി പവര്‍ഹൗസിലെ ചൂട് നിയന്ത്രിക്കാനാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.