പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: അമിക്കസ് ക്യൂറി

Posted on: November 30, 2013 11:09 am | Last updated: December 1, 2013 at 12:52 am

cameraന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യൂറി. മനുഷ്യാവകാശ കമ്മീഷനുകള്‍ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. എല്ലാ ജില്ലകളിലും മൂന്ന് മാസത്തിനകം മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിച്ചു. കസ്റ്റഡി പീഡനക്കേസിലാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
കസ്റ്റഡി പീഡനങ്ങളും കസ്റ്റഡി മരണങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഭിഷേക് മനു സിംഗ്‌വി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.