നിര്‍വാഹക സമിതി പട്ടിക വെട്ടിച്ചുരുക്കാനാകില്ലെന്ന് കെ പി സി സി

Posted on: November 29, 2013 11:16 am | Last updated: November 29, 2013 at 11:16 am

kpccന്യൂഡല്‍ഹി: ഹൈക്കമാന്റിന് സമര്‍പ്പിച്ച നിര്‍വാഹക സമിതിയുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കാനാകില്ലെന്ന് കെ പി സി സി ഹൈക്കമാന്റിനെ അറിയിച്ചു. നീളം കുറച്ചാല്‍ തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നാണ് കെ പി സി സി അറിയിച്ചത്.

ജനറല്‍ ബോഡി അംഗങ്ങളേക്കാള്‍ കൂടുതല്‍ എക്‌സിക്യൂട്ടിവില്‍ ഉണ്ടെന്ന കാരണത്താലാണ് പട്ടിക പുനഃക്രമീകരിക്കണമെന്ന് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. 130 മുതല്‍ 190 വരെ അംഗങ്ങള്‍ വരെ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.