Connect with us

National

തേജ്പാലിനെതിരെ ഗോവ പോലീസിന്റെ ജാമ്യമില്ലാ വാറണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് സമയം നീട്ടി നല്‍കണമെന്ന തരുണ്‍ തേജ്പാലിന്റെ അപേക്ഷ തള്ളിയാണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തേജ്പാലിനെതിരായ കുറ്റങ്ങള്‍ ഗൗരവതരമാണ്, അതുകൊണ്ട് തന്നെ ഹാജരാകുന്നതില്‍ ഇളവ് നല്‍കാനാകില്ലെന്നാണ് ഗോവ പോലീസിന്റെ നിലപാട്.

അതിനിടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തേജ്പാല്‍ പിന്‍വലിച്ചു. ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് നാടകീയമായി തേജ്പാല്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്. ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗോവ പോലീസ് തേജ്പാലിന് നേരത്തെ സമന്‍സ് അയച്ചിരുന്നു. പനാജിയിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

അതിനിടെ ഹാജരാകുന്നതിന് സമയം നീട്ടി നല്‍കണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തില്‍ നാളെ തേജ്പാല്‍ പോലീസിന് മുന്നില്‍ ഹാജരാവുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest