Connect with us

Palakkad

എസ് വൈ എസ് പ്രതിഷേധ റാലിയും സമ്മേളനവും 30ന് മണ്ണാര്‍ക്കാട്ട്

Published

|

Last Updated

കോഴിക്കോട്: മണ്ണാര്‍ക്കാട്ട് എസ് വൈ എസ് പ്രവര്‍ത്തകരായ കുഞ്ഞി ഹംസയേയും നൂറുദ്ദീനെയും കൊലപ്പെടുത്തിയ ചേളാരി സമസ്തയുടെ കിരാതനടപടിയില്‍ പ്രതിഷേധിച്ച് എസ് വൈ എസ് മണ്ണാര്‍കാട്ട് പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ഈ മാസം 30 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന റാലിയും പൊതുസമ്മേളവും മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന അക്രമിസംഘത്തിനും അവര്‍ക്ക് ആഹ്വാനം നല്‍കുന്ന നേതൃത്വത്തിനുമുള്ള താക്കീതാകും. ആദര്‍ശപ്രസ്ഥാനത്തിനായി പ്രവര്‍ത്തനരംഗത്തിറങ്ങിയവരെ കൊലക്കത്തി കൊണ്ട് നേരിടുന്ന ചേളാരി സമസ്തയുടെ ഭീകരമുഖം സമൂഹമധ്യത്തില്‍ തുറന്നു കാണിക്കുന്നതാവും സമ്മേളനം. അണികളായ കാപാലികരെ രക്ഷപ്പെടുത്താനായി അക്രമത്തെ രാഷ്ട്രീയ ഏറ്റുമുട്ടലായും കുടുംബ വഴക്കായുമൊക്കെ ചിത്രീകരിക്കാന്‍ ശ്രമിച്ച് അപഹാസ്യരായ ചേളാരിസമസ്ത നേതൃത്വത്തിന്റെ പൊള്ളത്തരവും സമ്മേളനം തുറന്നുകാട്ടും.
മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചേളാരിവിഭാഗം സംഘടനാവിരോധത്തിന്റെ പേരില്‍ രണ്ട് ജീവനെടുത്ത സംഭവത്തില്‍ പൊതുസമൂഹവും സാംസ്‌കാരിക കേരളവും നടുക്കം രേഖപ്പെടുത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധപരിപാടികള്‍ നടന്നു കൊണ്ടിരിക്കുകയുമാണ്.
മതസംഘടനയുടെ പേരുപയോഗിച്ച് അക്രമങ്ങള്‍ക്കും കൊലപാതങ്ങള്‍ക്കും പ്രേരണ നല്‍കി മഹല്ലുകളില്‍ കലാപം സൃഷ്ടിക്കുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന ആഹ്വാനം കൂടിയാണ് മണ്ണാര്‍കാട്ട് നടക്കുന്ന പ്രതിഷേധ റാലിയും പൊതുസമ്മേളനവും. പ്രതിഷേധ റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സംബന്ധിക്കും.