ഇരുമ്പയിര് ഖനന പദ്ധതി; സത്യം മൂടിവെക്കപ്പെടുന്നതായി എളമരം കരീം

Posted on: November 27, 2013 3:13 pm | Last updated: November 27, 2013 at 3:13 pm

ELAMARAM KAREEMപാലക്കാട്: ഇരുമ്പയിര് ഖനനപദ്ധതി വിവാദം സത്യം മൂടിവെക്കപ്പെടുന്നതായി മുന്‍ മന്ത്രിയും സി പി എം നേതാവുമായ എളമരം കരിം. കേന്ദ്രസര്‍ക്കാരിനയച്ച കത്താണ് അനുമതിയായി വ്യാഖ്യാനിക്കപ്പെടുന്നത്. നിയമവിരുദ്ധനടപടിയുണ്ടെങ്കില്‍ ഉത്തരവാദിത്വം കത്തെഴുതിയ സെക്രട്ടറിക്കാണ്. കോഴയാരോപണം ഉന്നയിച്ച സുബൈര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇയാള്‍ പെണ്‍വാണിഭക്കേസിലും വണ്ടിച്ചെക്ക് കേസിലും പ്രതിയാണ്. താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കരിം പറഞ്ഞു.