ദോഹ ഇന്റര്‍നാഷണല്‍ പുസ്തകമേള ഡിസംബര്‍ നാലിന് ആരംഭിക്കും

Posted on: November 27, 2013 10:51 am | Last updated: November 27, 2013 at 10:51 am

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ കാര്‍മ്മികത്വത്തി ല്‍ നടക്കുന്ന ദോഹ ഇന്റര്‍നാഷണല്‍ പുസ്തകമേളയുടെ പതിനാലാം പതിപ്പി ന് ഡിസംബര്‍ നാലിന് തുടക്കമാകും.ഇരുപത്തി ഒമ്പത് അറബ് രാഷ്ട്രങ്ങളില്‍ നിന്നും ഇതരരാജ്യങ്ങളുമുള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു ള്ള മുന്നൂറ്റി അറുപത് പ്രസാധകര്‍ പങ്കെടുക്കുന്ന മേള ഡിസംബര്‍ പതിനാ ലിനാണ് സമാപിക്കുക. ഖത്തര്‍ ബ്രിട്ടന്‍ സാംസ്‌കാരിക വര്‍ഷാചരണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ മേളയിലെ വിശിഷ്ടാതിഥി ബ്രിട്ടനാണ്. തങ്ങളുടെ മികച്ച അക്ഷരസാന്നിധ്യം കൊണ്ട് ബ്രിട്ടന്‍ മേളയെ ധന്യമാക്കു മെന്ന് കലാസാംസ്‌കാരിക വകുപ്പ് മന്ത്രി ഡോ.ഹമദ് അബ്ദുല്‍ അസീസ് അല്‍ കുവാരി ഇതുസംബന്ധമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .മേളയുടെ ഭാഗമായി അറബ് അരബേതര മേഖലകളില്‍ നിന്നുള്ള മത രാഷ്ട്രീയ സാംസ്‌കാരിക കലാ രംഗങ്ങളിലെ പ്രമുഖരും സാഹിത്യകാര ന്മാരും പങ്കെടുക്കുന്ന വ്യത്യസ്ത ചടങ്ങുകളുമുണ്ടാകും.