തിരുവനന്തപുരത്ത് രക്തം മാറി നല്‍കി രോഗി മരിച്ചു

Posted on: November 26, 2013 11:31 am | Last updated: November 26, 2013 at 12:10 pm

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറി നല്‍കിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. പാപ്പനംകോട് സ്വദേശി ശ്രീകുമാറാണ് മരണപ്പെട്ടത്. മെഡിക്കല്‍ കോളജിന്റെ ബ്ലഡ്ബാങ്കില്‍ നിന്ന് തന്നെ എടുത്തതാണ് രക്തം. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്നും മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.