ദേശീയ പാതാ വികസനം: ഇരകള്‍ക്ക് അര്‍ഹമായ പുനരധിവാസം സാധ്യമാക്കാന്‍ മുസ്ലിം ലീഗ് മുന്നിട്ടിറങ്ങും : ഇ ടി

Posted on: November 25, 2013 7:46 pm | Last updated: November 25, 2013 at 7:46 pm

et muhammed basheerദുബൈ : ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപെട്ട് സ്ഥലം നഷട്ടപെടുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസം സാധ്യമാക്കാന്‍ മുസ്ലീം ലീഗ് മുന്നിട്ടിറങ്ങമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. സ്ഥലം നഷട്ടപെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ട്ട പരിഹാര പാക്കേജ് പത്രത്തില്‍ പരസ്യപെടുത്തണം. അര്‍ഹമായ നഷ്ട്ട പരിഹാരം കിട്ടിയതിനു ശേഷം സ്ഥലമെടുപ്പുമായി മുന്നോട്ടു പോയാല്‍ മതി എന്നും മുസ്ലിം ലീഗ് ഇരകള്‍ക്കൊപ്പം അവസാനം വരെ ഉണണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ മലപ്പുറം ജില്ലാ കെ എം സി സി സംഘടിപ്പിച്ച പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബൈ കെ എം സി സി പൊന്നാനി ലോകസഭാ മണ്ഡലം തെരെഞ്ഞെപ്പ് കമ്മിറ്റി ട്രഷറര്‍ ബീരാവുണ്ണി തൃത്താലയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കണ്‍വന്‍്ഷന്‍ കെ എം സി സി കേന്ദ്ര കമ്മിറ്റി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനംചെയ്തു. കെ എം സി സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാകെ, ദുബൈ കെ എം സി സി ആക്ടിംഗ് ജന: സെക്രട്ടറി ഒ കെ ഇബ്രാഹിം, സെക്രട്ടറി മുസ്തഫ തിരൂര്‍, ജില്ലാ ജന:സെക്രട്ടറി പി വി നാസര്‍, ഹംസ ഹാജി മട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.