അജ്മാന്‍ സോണ്‍ സാഹിത്യോത്സവ്: നുഐമിയ ജേതാക്കള്‍

Posted on: November 24, 2013 9:05 pm | Last updated: November 24, 2013 at 9:05 pm

അജ്മാന്‍: ആര്‍ എസ് സി അജ്മാന്‍ സോണ്‍ സാഹിത്യോത്സവില്‍ 134 പോയിന്റ് നേടി നുഐമിയ യൂണിറ്റ് വിജയികളായി. ആറ് യൂണിറ്റുകളില്‍ നിന്ന് 300 മത്സരാര്‍ഥികള്‍ പങ്കെടുത്തു. നുഐമിയ യൂണിറ്റിലെ മിര്‍സ കലാപ്രതിഭയായി.
95 പോയിന്റ് നേടി കറാമ യൂണിറ്റും 51 പോയിന്റ് നേടി പഴയ സനാഇയ്യ യൂണിറ്റും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ പി കെ അബ്ദുല്ല നരിക്കോട് അധ്യക്ഷത വഹിച്ചു. ഐ സി എഫ് അജ്മാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍റസാഖ് മൗലവി പടന്ന ഉദ്ഘാടനം ചെയ്തു. ഐ സി എഫ് സെന്‍ട്രല്‍ ജന. സെക്രട്ടറി റശീദ് ഹാജി കരുവമ്പൊയില്‍, നൗഫല്‍ കരുവഞ്ചാല്‍, ശരീഫ് സഅദി, കെ പി അബ്ദുല്ല, ശരീഫ് പരിയാരം, ഇബ്രാഹിം സഖാഫി, മുഹമ്മദ് ബാഖവി സംസാരിച്ചു. വിജയികളായ നുഐമിയ യൂണിറ്റിനുള്ള ട്രോഫി ഐ സി എഫ് നാഷനല്‍ വൈസ് പ്രസിഡന്റ് ബശീര്‍ സഖാഫി പുന്നക്കാട്, രണ്ടാം സ്ഥാനം നേടിയ കറാമ യുണിറ്റിന് റസാഖ് മുസ്‌ലിയാരും ട്രോഫികള്‍ വിതരണം ചെയ്തു. ആര്‍ എസ് സി. ജി സി സി കണ്‍വീനര്‍ അബ്ദുല്‍ ഹകീം, ജി സി സി ഷെയര്‍ ആന്‍ഡ് കെയര്‍ കണ്‍വീനര്‍ റസാഖ് മാറഞ്ചേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ശ്രേഷ്ഠം മലയാളം എന്ന വിഷയത്തില്‍ ആര്‍ എസ് സി നാഷനല്‍ വൈസ് ചെയര്‍മാന്‍ സകരിയ്യ ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തി. ആര്‍ എസ് സി അജ്മാന്‍ സോണ്‍ ജന. കണ്‍. മുജീബ് താണിശ്ശേരി, നൗഫല്‍ ഫാളിലി സംസാരിച്ചു.