ശാസ്‌ത്രോത്സവം; അസംപ്ഷന്‍ ഹൈസ്‌കൂളിന് മികച്ച നേട്ടം

Posted on: November 23, 2013 8:23 am | Last updated: November 23, 2013 at 8:23 am

സുല്‍ത്താന്‍ ബത്തേരി: ജില്ലാ ശാസ്‌ത്രോത്സവം ഗണിത വിഭാഗത്തില്‍ അഞ്ചാം തവണയും ബത്തേരി അസംപ്ഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. വിവിധ ഇനങ്ങളിലെ മത്സരങ്ങളില്‍ മൂന്ന് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനവും നേടി. ശാസ്ത്രനാടകത്തില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ റണ്ണേഴ്‌സ് അപ്പും ആയി. ക്വിസ് മത്സരം ടാലന്‍ഡ് സേര്‍ച്ച് പരീക്ഷയില്‍ രണ്ടാം സ്ഥാനം നേടി. പ്രവൃത്തി പരിചയ മേളയില്‍ തത്സമയ മത്സരങ്ങളില്‍ അഞ്ച് ഒന്നാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും നേടികൊണ്ട് ജില്ലയില്‍ മൂന്നാം സ്ഥാനം നേടി. ജില്ലാതല കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ ജില്ലാതലത്തില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.
വിജയികളെ സ്‌കൂള്‍ സ്റ്റാഫ് അനുമോദിച്ചു. മാനേജര്‍ ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആനി ജോസഫ്, ഇ.കെ. പൗലോസ്, സെലിന്‍ ജോസഫ്, പിടിഎ പ്രസിഡന്റ് എ.എസ്. ജോസ്, ആലീസ് ഏബ്രഹാം, വി.എം. ജോയി എന്നിവര്‍ പ്രസംഗിച്ചു.