മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ രോഗികളുടെയും ബന്ധുക്കളുടെയും പ്രതിഷേധം

Posted on: November 23, 2013 8:18 am | Last updated: November 23, 2013 at 8:18 am

മഞ്ചേരി: രോഗികളെയും ഗര്‍ഭിണികളെയും അന്യായമായി റഫര്‍ ചെയ്യുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ ആശുപത്രിയില്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. മഞ്ചേരി ജനറല്‍ ആശുപത്രിയിലാണ് സംഭവം. സമര രംഗത്തുള്ളവര്‍ ആശുപത്രിക്കകത്ത് കുത്തിയിരിക്കാന്‍ ശ്രമിച്ചത് പോലീസ് ഇടപെട്ട് നീക്കം ചെയ്തു. ആശുപത്രിയിലെ ചില ഗൈനക്കോളജിസ്റ്റുകള്‍ക്കെതിരെയാണ് ആരോപണം.
ക്ലിനിക്കില്‍ എത്തി ഫീസ് കൊടുക്കുന്നവരെ മാത്രം പരിശോധിക്കുകയും അഡ്മിറ്റുള്ള സാധാരണക്കാരെ അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ചികിത്സയിലുള്ള ഗര്‍ഭിണികളെയും രോഗികളെയും പരമാവധി പരിഗണിക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റഫര്‍ ചെയ്യണമോ വേണ്ടയോ എന്ന തീരുമാനമെടുക്കേണ്ടത് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഉത്തരവാദിത്ത മാണെന്നും സൂപ്രണ്ട് ഡോ.കെ എം സുകുമാരന്‍ പറഞ്ഞു.