മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി തൃശൂരില്‍ ആരംഭിച്ചു

Posted on: November 22, 2013 10:40 am | Last updated: November 22, 2013 at 11:48 pm

janasambarkam-2

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി തൃശൂരില്‍ ആരംഭിച്ചു. തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് പരിപാടി നടക്കുന്നത്. രാവിലെതന്നെ വേദിയിലെത്തിയ മുഖ്യമന്ത്രി പരാതി സ്വീകരിക്കാന്‍ ആരംഭിച്ചു. അവസാനപരാതിയും സ്വീകരിച്ചതിനു ശേഷം മാത്രമേ വേദി വിട്ടു പോകുകയുള്ളു എന്നു മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി നേരിട്ട് തീര്‍പ്പ് കല്‍പ്പിക്കേണ്ട 400 അപേക്ഷകളാണ് ആദ്യം പരിഗണിക്കുക. ഇതിനു ശേഷം വീണ്ടും പരാതികള്‍ സ്വീകരിക്കും. 22199 അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുത്ത അപേക്ഷകളാണ് പ്രധാനമായും പരിഗണിക്കുക. എല്‍.ഡി.എഫ് പ്രതിഷേധമുള്ളതിനാല്‍ അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് ഒരു മണിമുതലാണ് പരാതി സ്വീകരിച്ച് തുടങ്ങുക. വൈകുന്നേരം ആറിനുശേഷവും ജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കും.