ക്ഷീരപഥത്തില്‍ നാസയുടെ പുതിയ കണ്ടെത്തല്‍

Posted on: November 21, 2013 6:24 pm | Last updated: November 21, 2013 at 6:24 pm

nasaവാഷിംഗ്ടണ്‍: ക്ഷീരപഥത്തിന്റെ തമോഗര്‍ത്തങ്ങളില്‍ നിന്ന് അതിശക്തമായ മര്‍ദ്ദത്തില്‍ ജലധാര പോലെ കണങ്ങള്‍ പുറം തള്ളുന്നുവെന്ന് നാസയുടെ പുതിയ കണ്ടെത്തല്‍. മുമ്പും ഇത്തരമൊരു നിഗമനമുണ്ടായിരുന്നെങ്കില്‍ അതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.

നിരവധി ടെലസ്‌കോപ്പുകളുടെ സഹായത്തോടെ നാസയുടെ ചാന്ദ്ര എക്‌സറേ നിരീക്ഷണാലയമാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. തമോഗര്‍ത്തങ്ങളുടെ രൂപീകരണത്തെ കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഈ കണ്ടത്തല്‍ സഹായകരമാവുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.