കസ്തൂരിരംഗന്‍ നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാകും: താമരശ്ശേരി ബിഷപ്പ്

Posted on: November 21, 2013 11:55 am | Last updated: November 21, 2013 at 12:45 pm

THAMARASSERI BISHOP

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് താമരശ്ശേരി ബിഷപ്പ്് മാര്‍ റമജിയോസ് ഇഞ്ചനാനിയില്‍. ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും അദേദഹം പറഞ്ഞു.താമരശ്ശേരിയിലെ അക്രമണത്തിന് പിന്നില്‍ ഇടത്-വലത് സംഘടനകളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പാര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെയുള്ള സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രകോപനപരമായ പ്രസ്്താവന ഉണ്ടായിരിക്കുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ സമരങ്ങള്‍ ശക്തമായപ്പോള്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ താമരശ്ശേരി ബിഷപ്പ് സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് സോണിയാഗാന്ധി ഉറപ്പ് നല്‍കിയതായി അറിയിച്ച ബിഷപ്പ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച എല്‍ഡിഎഫിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.