ബാലികയെ പീഡിപ്പിച്ച തമിഴ് യുവാവിനെ അറസ്റ്റ് ചെയ്തു

Posted on: November 21, 2013 8:07 am | Last updated: November 21, 2013 at 8:07 am

കോട്ടക്കല്‍: തമിഴ് ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ സൂപ്പി ബസാറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് വിരുതാചലം കടലൂര്‍ സ്വദേശി കൊളന്തവേലു (32)നെയാണ് തിരൂര്‍ സി ഐ. ആര്‍ റാഫി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16 ാം തീയതിയാണ് അയല്‍ വസത്തെ റൂമില്‍ താമസിക്കുന്ന ആറ് വയസ്സുകാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ബാലികയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
രാത്രി എട്ട് മണിക്കാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി ഇവിടെ താമസിക്കുന്ന ഇയാള്‍ക്ക് നാട്ടില്‍ രണ്ട് ഭാര്യമാരും കൂടെ ഒരു ഭാര്യയുമുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം താമസ സ്ഥലത്തി നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കി.