Connect with us

Malappuram

18 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായയാള്‍ തിരിച്ചെത്തി

Published

|

Last Updated

പെരിന്തല്‍മണ്ണ: 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലിപ്പറമ്പിലെ കാളികടവില്‍ നിന്നും കാണാതായയാള്‍ തിരിച്ചെത്തി. പുത്തന്‍ വീട്ടില്‍ ഗോപാലന്‍ നായരുടെ മകന്‍ സേതുമാധവനാണ് എത്തിയത്. മുംബൈയിലെ ശ്രദ്ധറിഹാബിലിറ്റേഷന് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരാണ് മുംബൈയില്‍ അലഞ്ഞിരുന്ന ഇയാളെ മൂന്ന് മാസം മുമ്പ് കണ്ടെത്തിയത്.
മാനിസിക നില തകരാറിലായിരുന്ന ഇയാളെ സംഘടന ചികിത്സിച്ച് ഇയാളില്‍ നിന്ന് ഇടക്കിടെ കിട്ടിയ വിവരങ്ങളില്‍ നിന്നാണ് ഇയാള്‍ ആലിപ്പറമ്പുകാരനാണെന്ന് തിരിച്ചറിഞ്ഞത്. ചെര്‍പ്പളശ്ശേരി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലേക്ക് വിവാഹം ചെയ്തയച്ചിരുന്ന സഹോദരികളുടെ പേരുകളും സ്ഥലവുമെല്ലാം ഇയാള്‍ പലപ്പോഴായി പറഞ്ഞതില്‍ നിന്നാണ് ഇയാള്‍ ആലിപ്പറമ്പുകാരാനാണെന്ന വിവരം സ്ഥീകരിച്ചത്. മാനിസക നില മെച്ചപ്പെട്ട ഇയാളെ ശ്രദ്ധ ഫൗണ്ടേഷന്‍ വാക്താക്കളായ ഡെനിറ്റ് മാത്യു, വിജയ് ബാവ മനായ് എന്നിവര്‍ സേതുമാധവനെ പെരിന്തല്‍മണ്ണ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനില്‍ നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്മാരായ ഷണ്‍മുഖദാസും സത്യനാഥും സ്റ്റേഷനിലെത്തുകയും ജ്യേഷ്ഠനെ തിരിച്ചറിയുകയും ചെയ്തു.
നേവിയില്‍ ജോലിയിലിരിക്കെ അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് നേവി അധികൃതര്‍ നടത്തിയ തിരിച്ചിലില്‍ പെരിന്തല്‍മണ്ണയിലെത്തി തിരികെ കൊണ്ടുപോവുകയുമുണ്ടായി. പിന്നീട് അദ്ദേഹത്തെ സ്ഥലംമാറ്റി. മാനസിക തകരാറിന് നേവി അധികൃതര്‍ ചികിത്സ നല്‍കിയിരുന്നു. ഇതിനിടയിലാണ് സേതുമാധവനെ കാണാതായത്. പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല.

 

Latest