ലീഗ് യു ഡി എഫിന്റെ വിശ്വസ്ത ഘടകകക്ഷി: ചെന്നിത്തല

Posted on: November 19, 2013 3:46 pm | Last updated: November 19, 2013 at 3:47 pm

ramesh chennithalaകോഴിക്കോട്: മുസ്‌ലിം ലീഗ് യു ഡി എഫിന്റെ വിശ്വസ്ത ഘടകക്ഷിയാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുസ് ലിം ലീഗും കോണ്‍ഗ്രസും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. ലീഗിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കും. എല്‍ ഡി എഫിനൊപ്പം പോകുന്നതിനെക്കുറിച്ച് അവര്‍ക്കു ചിന്തിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല വാര്‍ത്താ ലേഖകരോട് പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങളില്‍ അനാവശ്യ ആശങ്കകള്‍ സൃഷ്ടിക്കരുത്. ജനങ്ങളെ ആശങ്കാകുലരാക്കി സമരത്തിലേക്ക് തള്ളിവിടുന്നത് ശരിയല്ല. കര്‍ഷകര്‍ക്ക് ആശങ്കക്ക് വകയില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇനി പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തിരുത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ കെ പി സി സി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.