സഅദിയ്യ പ്രഖ്യാപന സമ്മേളനം: മേഖലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി

Posted on: November 19, 2013 6:00 am | Last updated: November 18, 2013 at 9:10 pm

കാസര്‍കോട്: ഫെബ്രുവരി 7,8,9 തിയതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി 21ന് കാസര്‍കോട്ട് നടക്കുന്ന പ്രഖ്യാപന റാലിയും സമ്മേളനവും വിജയിപ്പിക്കുന്നതിന് ജില്ലയില്‍ 11 കേന്ദ്രങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന് മേഖലാ പ്രചാരണ സമിതികള്‍ രൂപവത്കരിച്ചു.
21ന് വൈകിട്ട് മൂന്നുമണിക്ക് ആരംഭിക്കുന്ന റാലി നാലുമണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. എസ് വൈ എസ്, എസ് എസ് എഫ്, ഐ ടീം അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും. തുടര്‍ന്ന് പ്രഖ്യാപന സമ്മേളനം നടക്കും.
പരിപാടിയുടെ വിജയത്തിന് ജില്ലാ പ്രചാരണ സമിതി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ചെയര്‍മാന്‍ റഫീഖ് സഅദി ദേലംപാടി അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുബൈര്‍ പടുപ്പ്, നാസര്‍ ബന്താട്, മുഹമ്മദ് ടിപ്പുനഗര്‍, പി ഇ താജുദ്ദീന്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി സംബന്ധിച്ചു.