കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സി പി എം അനുകൂലിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി

Posted on: November 18, 2013 1:57 pm | Last updated: November 19, 2013 at 7:33 am

ommen chandyതിരുവനന്തപുരം: കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചുകൊണ്ടാണ് സര്‍വ്വ കക്ഷി യോഗത്തില്‍ പിണറായി വിജയന്‍ കത്തെഴുതി തന്നിരുന്നതെന്നും സി പി എം എന്തിനാണ് ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് അവര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു ദിവസത്തെ ഹര്‍ത്താല്‍ മൂലം സംസ്ഥാനത്തിന് 900 കോടിയുടെ നഷ്ടമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട ഏക രാഷ്ട്രീയ നേതാവാണ് വി എസ് അച്ചുതാന്ദന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹവും ഹര്‍ത്താലിനെ അനുകൂലിക്കുകയാണ്. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് വ്യാപകമായി തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാവരുടേയും അഭിപ്രായം ഉള്‍ക്കൊണ്ട് മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.