എസ് എന്‍ കോളജ് അലുംനി ഓണാഘോഷം

Posted on: November 17, 2013 8:48 pm | Last updated: November 17, 2013 at 8:48 pm

അബുദാബി: എസ്എന്‍ കോളജ് അലുംനി ഓണാഘോഷം കേരളത്തിന്റെ പൈതൃക സ്മരണകളുടെ അനുസ്മരണമായി. ചടുലമായ ചുവടുകളും താളനിബദ്ധമായ ഗാനവുമായി ശൈലിയിലും അവതരണത്തിലും മികവാര്‍ന്ന പ്രകടനവുമായി പയ്യന്നൂര്‍ കോല്‍ക്കളിയും അലംനൈ വനിതകളുടെ തിരുവാതിരകളിയും മനം കവര്‍ന്നു.
കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് വിടിവി ദാമോദരന്റെ ശിക്ഷണത്തില്‍ വി.കെ. പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു കോല്‍ക്കളി. ഉമേഷ് ശ്രീഖനന്‍, മിഥുന്‍ ഉമാനാഥ്, ടി.കെ. ഫൈസല്‍, സജീവ് എരിമ്മല്‍, നൗഫല്‍ തായത്ത്, രാഗേഷ് ശിവദാസ്, സന്ദീപ് സുരേന്ദ്രന്‍, ഷിജി നമ്പ്യാര്‍, കെ.കെ. അനില്‍കുമാര്‍ എന്നിവര്‍ കോല്‍ക്കളിയും ആശാലതാ വല്‍സന്‍, സിന്ധു പ്രസാദ്, സീമാ ഉത്തമന്‍, നിജാ ബൈജു, പ്രീതി അനില്‍, നമിതാ മിഥുന്‍, ബിനു സജീവന്‍, അന്നിമാ സുജിത എന്നിവര്‍ തിരുവാതിരകളിയും അവതരിപ്പിച്ചു.
കണ്ണൂര്‍ എസ്എന്‍ കോളജ് അലുമ്‌നൈ അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് ആശാലതാ വല്‍സന്‍, ജനറല്‍ സെക്രട്ടറി ഉമാനാഥ്, കല്യാണകൃഷ്ണന്‍, സി.പി. ദിനേശ്, ശുഭദാ സുജിത്, വി.കെ. ഹരീന്ദ്രന്‍ നേതൃത്വം നല്‍കി. മുഖ്യാതിഥിയായി പങ്കെടുത്ത ജമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് എംഡി ഗണേഷ് ബാബു ചടങ്ങില്‍ കോല്‍ക്കളി ആശാന്‍ വി.ടി.വി. ദാമോദരനെ ആദരിച്ചു. സമ്മാനവിതരണവും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.