എസ് എസ് എഫ് ഹയര്‍ എജ്യുക്കേഷന്‍ സെമിനാര്‍ 24ന്‌

Posted on: November 17, 2013 2:34 am | Last updated: November 17, 2013 at 2:34 am

കോഴിക്കോട്: കേരളത്തിന് പുറത്തുള്ള യൂനിവേഴ്‌സിറ്റികള്‍, വിവിധ കോഴ്‌സുകള്‍, വ്യത്യസ്ഥ തൊഴില്‍ സാധ്യതകള്‍ എന്നിവ പരിചയപ്പെടുത്തുന്നതിന് സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ‘ഹൈസം 13’ എന്ന പേരില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയര്‍ എജ്യുക്കേഷന്‍ സെമിനാര്‍ 24ന് കോഴിക്കേട് ശിക്ഷക് സദനില്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച് വൈകീട്ട് അഞ്ചിന് സമാപിക്കും. ഉപരി പഠനത്തിനുള്ള മികച്ച അവസരങ്ങള്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ലഭ്യമാണ്. അതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വിവിധ കോഴ്‌സുകള്‍ പരിചയപ്പെടുത്തുകയുമാണ് ഹൈസം ലക്ഷ്യമിടുന്നത്. പ്രമുഖ വിദ്യാഭ്യാസ വിചഷണര്‍ സെമിനാറിന് നേതൃത്വം നല്‍കും. ഡിസംബര്‍ 1ന് മലപ്പുറത്തും ഡിസംബര്‍ 8ന് കണ്ണൂരിലും സെമിനാര്‍ നടക്കും. പ്ലസ് ടു, ഡിഗ്രി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഫോണ്‍: 9447444617, 9847035101