ആരോഗ്യ സര്‍വകലാശാലയും കണ്ണൂര്‍ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി

Posted on: November 16, 2013 5:08 pm | Last updated: November 18, 2013 at 7:16 am

kannur universityകണ്ണൂര്‍/തൃശൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 18നു നടത്താനിരുന്ന ഫൈനല്‍ ബിബിഎ, ബിബിഎ-ടിടിഎം, ബിബിഎം, ബിസിഎ പരീക്ഷകള്‍ 27ലേക്കും, മൂന്നാം സെമസ്റ്റര്‍ ബിടെക് പരീക്ഷകളും രണ്ടാം വര്‍ഷ എംബിബിഎസ് സപ്ലിമെന്ററിയും 26ലേക്കും മാറ്റി. പയ്യന്നൂര്‍ കോളജില്‍ 18നു നടത്താനിരുന്ന ഒന്നും രണ്ടും വര്‍ഷ എംഎസ്‌സി മാത്തമാറ്റിക്‌സ് (വിദൂര വിദ്യാഭ്യാസം) പ്രായോഗിക-വൈവാവോസി പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട്.

തൃശൂര്‍ ആരോഗ്യ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും ചൊവ്വാഴ്ചയിലേക്കു മാറ്റി. എന്നാല്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു മാറ്റമില്ല.