താന്നിക്കല്‍, മൊയ്തീന്‍ ചോയിമഠത്തില്‍, കൃഷ്ണന്‍കുട്ടി നായര്‍, നിക്ലാവോസ് താന്നിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കലക്ടറുടെ അവഗണനയില്‍ ദുരൂഹതയെന്ന്‌

Posted on: November 16, 2013 6:17 am | Last updated: November 16, 2013 at 8:18 am

കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട്, കാന്തലാട് തുടങ്ങിയ വില്ലേജുകളില്‍ 200ഓളം കര്‍ഷകരുടെ ഭൂനികുതി നിഷേധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത കോഴിക്കോട് ജില്ലാ കലക്ടര്‍ സി എ ലതയുടെ അവഗണനയില്‍ ദുരൂഹതയുള്ളതായി മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, റവന്യുമന്ത്രി അടൂര്‍ പ്രകാശും, പ്രശ്‌നം പരിഹരിക്കാന്‍ കോഴിക്കോട് ജില്ലാകലക്ടറെ ചുമതലപ്പെടുത്തിയുരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു യോഗം പോലും വിളിക്കാന്‍ കലക്ടര്‍ തയ്യാറായിട്ടില്ല. 2013 ജനുവരി 16ന് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഭൂനികുതി സ്വീകരിക്കുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും അത് നടപ്പാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥരുടെ മാത്രം യോഗം വിളിച്ച് നികുതി സ്വീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ കലക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട് ഡി എഫ് ഒ ജൂലൈ മൂന്നിന് ജില്ലാകലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ നടത്താതെ ജൂലൈ എട്ടിന്് തന്നെ സര്‍ക്കാരിലേക്ക് നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നികുതി സ്വീകരിച്ച സ്ഥലങ്ങള്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് കൊണ്ട് ബാലുശേരി, നടുവണ്ണൂര്‍, കൂരാച്ചുണ്ട്, സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഡി എഫ് ഒ കത്തുനല്‍കുകയും ചെയ്തു. 1940 മുതല്‍ ഈ ഭൂമികള്‍ കര്‍ഷകരുടെ കൈവശമാണെന്നുള്ള രേഖകള്‍ കലക്ടറേറ്റിലും താലൂക്കിലും ഉണ്ടായിട്ടും അവ പരിശോധിക്കാതെ എകപക്ഷീയമായ തീരുമാനമെടുത്ത് വനനിയമത്തിന്റെ പേരില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണ് ജില്ലാ കലക്ടര്‍ സ്വീകരിക്കുന്നത്. കര്‍ഷകരെ കുടിയിറക്കുന്ന നടപടിക്കെതിരെ ബഹുജനസമരങ്ങള്‍ ഇനിയും നടത്തും. ഇന്ന് കോഴിക്കോട് നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയില്‍ പ്രശ്‌നം ഉന്നയിക്കും. കുര്യന്‍ ചെമ്പനാനി, വത്സരാജ്