Connect with us

International

ചോഗം ഉച്ചകോടി ഇന്ന് ആരംഭിക്കും

Published

|

Last Updated

കൊളംബോ: കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ “ചോഗം” ഉച്ചകോടി ഇന്ന് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആരംഭിക്കും. ഏറെ അന്താരാഷ്ട്ര വിവാദങ്ങള്‍ക്കിടെയാണ് മൂന്നു ദിവസത്തെ സമ്മേളനം നടക്കുന്നത്. ശ്രീലങ്കയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സര്‍ക്കാറിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കാനഡ, മൗറീഷ്യസ് എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിഷേധം കാരണം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. പകരം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദാണ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

അതേസമയം മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹാന്ദ രാജപക്‌സെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു കാര്യവും ഒളിച്ചുവെക്കാനില്ലെന്നും രാജപക്‌സെ പറഞ്ഞു.

Latest