പ്രസംഗങ്ങളില്‍ ജാഗ്രത പാലിക്കണം; രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Posted on: November 13, 2013 6:38 pm | Last updated: November 13, 2013 at 6:38 pm

rahul gandhiന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഭാവിയില്‍ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് കമ്മീഷന്‍ രാഹുലിനോട് നിര്‍ദേശിച്ചു. മധ്യപ്രദേശില്‍ പ്രചാരണത്തിനിടെ രാഹുല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും രാഹുലിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.

വിഷയത്തില്‍ രാഹുല്‍ നല്‍കിയ വിശദീകരണത്തില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. യു പിയിലെ മുസാഫര്‍നഗറില്‍ കലാപത്തിന് ഇരയായ യുവാക്കളെ പാക് തീവ്രവാദസംഘടനകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുള്‍പ്പെടെയുള്ള രാഹുലിന്റെ പരാമര്‍ശങ്ങളാണ് ബി ജെ പി പരാതിക്ക് ആധാരമായി ഉന്നയിച്ചിരുന്നത്.