Connect with us

International

പൊതുമാപ്പ് ബില്‍ തായ്‌ലാന്‍ഡ് പാര്‍ലിമെന്റ് തള്ളി

Published

|

Last Updated

ബാങ്കോക്ക്: വിവാദമായ പൊതുമാപ്പ് ബില്ല് തായ്‌ലന്‍ഡ് പാര്‍ലിമെന്റ് തള്ളി. മുന്‍ പ്രധാനമന്ത്രി താക്‌സിന്‍ ശിനവാത്രക്ക് രാജ്യത്ത് തിരിച്ചെത്താന്‍ സഹായകമാകുമെന്ന് കരുതുന്ന ബില്ലാണ് തള്ളിയത്. ബില്‍ പസാക്കുന്നതില്‍ പ്രതിഷേധിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. 2006ല്‍ നടന്ന രാഷ്ട്രീയ അട്ടിമറിയിലൂടെ തസ്‌കിന്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന രാഷ്ട്രീയ പ്രക്ഷോഭത്തില്‍ പ്രതികളായവര്‍ക്ക് പൊതുമാപ്പ് നല്‍കാനുള്ള ബില്ലിനാണ് സെനറ്റ് അംഗീകാരം നല്‍കാത്തത്. തസ്‌കിന്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയ ഉടനെ രാജ്യത്ത് നടന്ന പ്രക്ഷോഭത്തിലെ പ്രതികള്‍ക്ക് മാപ്പ് നല്‍കുന്നതാണ് ബില്‍ð. ഭരണ വിഭാഗമായ പെഹു തായ് പാര്‍ട്ടിയാണ് ബില്‍ മുന്നോട്ട് വെച്ചത്. പ്രധാനമന്ത്രി യിംഗ്‌ലക്ക് ശിനാവത്ര, പുറത്താക്കപ്പെട്ട തസ്‌കിന്‍ ശിനാവത്രയുടെ സഹോദരിയാണ്.
സെനറ്റിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജയിലില്‍ കഴിയാതെ തസ്‌കിന് വീണ്ടും അധികാരത്തില്‍ എത്താന്‍ വേണ്ടി തയ്യാറാക്കിയതാണ് പുതിയ ബില്ലെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റ് പാര്‍ട്ടി ആരോപിച്ചു. അധേസഭ ബില്ലിന് അംഗീകാരം നല്‍കിയെങ്കിലും തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരണ വിഭാഗം പിന്തുണ പിന്‍വലിക്കുകയായിരുന്നു.